ഈ വർഷം ഒന്നേക്കാൽ ലക്ഷത്തോളം സൗദികൾ തൊഴിൽ മേഖലയിൽ പ്രവേശിച്ചു

ജിദ്ദ: 2017 ൽ മാത്രം 1,21,766 സൗദി യുവതീ യുവാക്കൾ തൊഴിൽ മേഖലയിൽ പ്രവേശിച്ചതായി സൗദി തൊഴിൽ – സാമൂഹിക വികസന‌ മന്ത്രാലയം വെളിപ്പെടുത്തി.

ഈ വർഷം സെപ്തംബറിൽ മാത്രം തൊഴിൽ മേഖലയിൽ പ്രവേശിച്ചത്‌ 28,000 സൗദി യുവതീ യുവാക്കളാണു.ആഗസ്തിൽ ഇത്‌ 5000 ആയിരുന്നു.

സ്വദേശിവത്ക്കരണ നിബന്ധനകൾ പതിനായിരക്കണക്കിനു സൗദികളെ തൊഴിൽ നേടാൻ സഹായിക്കുന്നുണ്ട്‌.കഴിഞ്ഞ മാസം ജ്വല്ലറികളിൽ സ്വദേശി വത്ക്കരണം നിർബന്ധമാക്കിയിരുന്നു.സൗദിവത്ക്കരണ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തുന്നതിനായി രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും തൊഴിൽ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധനകളാണു നടക്കുന്നത്‌

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.