ദുബായ് കിരീടവാകാശി വീട് സന്ദർശിച്ച അമ്പരപ്പിൽ സ്വദേശി വനിത

ദുബായ്: ദുബായ് കിരീടവാകാശി ഷൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വാക്ക്പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദര്‍ശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക സേവനത്തില്‍ പേരുകേട്ട സ്വദേശി വനിതയാണ്. മാത്രമല്ല ദുബായ് നോളേജ് ആന്റ് ഹ്യൂമണ്‍ ഡവലപ്മന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) യില്‍ ഉദ്യോഗസ്ഥ കൂടിയാണ്. ഇവരുടെ ഇഷ്ടവിനോദം ഒഴിവ് സമയങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും സാമൂഹിക സേവനം നടത്തുകയാണ്.

 

 

 

 

ഇവര്‍ സ്വദേശികളുടെ കുടുംബ പ്രശ്നങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുന്ന കൗണ്‍സിലര്‍ കൂടിയാണ്. ഹബീബയ്ക്ക് രാജ്യാതിര്‍ത്തികള്‍ കടന്നു പോലും വോളണ്ടിയറാകാന്‍ സന്നദ്ധയായ മാതൃകാ വനിതയെന്ന വിശേഷണവും ഉണ്ട്. ഇവരെ പരിചയക്കാര്‍ ഉമ്മു മുഹമ്മദ് എന്നാണു ആദരപൂര്‍വ്വം വിളിക്കുന്നത്. ഹബീബ അവരെ ഷൈഖ് ഹംദാന്‍ കെഎച്ച്‌ഡിഎ സന്ദര്‍ശിച്ച സമയത്താണ് വീട്ടിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് അദ്ദേഹം ‘വരാം’ എന്നു സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് അവരുടെ അതിഥിയായി എത്തിയ കിരീടാവകാശി ഉമ്മു ഹബീബയുടെ ഒപ്പം നിന്നു പടമെടുത്തു.

Leave a Reply

Your email address will not be published.