അതിര്‍ത്തിയിലെ പാക് പ്രകോപനം: ഇന്ത്യൻ സൈനികരുടെ തിരിച്ചടിയില്‍ പാക് സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഉണ്ടായ പ്രകോപനത്തിന്‌ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ 11 മുതലാണ് പാകിസ്താന്റെ ഭാഗത്തുനിന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്.

 

 

 

 

ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ പാക് സൈന്യം പിന്‍വാങ്ങി. ഝംഗര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് പാക് സൈനികന്‍ കൊല്ലപ്പെട്ടത്.

പുഞ്ച് ജില്ലയിലെ ഷാംപുരിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ത്യാ -പാക് സൈനികര്‍ നിയന്ത്രണരേഖയില്‍ പരസ്പം ഏറ്റുമുട്ടിയതോടെ വെടിവെപ്പിന്റെയും മോര്‍ട്ടാര്‍ ഷെല്ലുകളുടെ സ്ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളില്‍ വരെ കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

 

 

നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് സൈന്യവും കശ്മീര്‍ പോലീസും അതിര്‍ത്തിയില്‍ നിന്ത്രണരേഖയ്ക്ക് സമീപം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ്ജാഗ്രത. കഴിഞ്ഞ ദിവസം പാക് സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവെയ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.