ജൂവലറിയില്‍ നിന്നും 700,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണ്ണം മോഷ്ട്ടിച്ച യുവാക്കളെ റാസല്‍ ഖൈമ പോലീസ് പിടികൂടി

റാസല്‍ അല്‍ ഖൈമ യിലെ ജൂവലറിയില്‍ നിന്നും 700,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണ്ണവും 50,000 ദിര്‍ഹവും മോഷ്ട്ടിച്ച 2 ആഫ്രിക്കന്‍ സ്വദേശികളെ 48 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. 50,000 ദിര്‍ഹമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) സംഘം പിടിച്ചെടുത്തത്.

 

 

 

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ആദ്യം ഒരാളെ പിടികൂടുകയും തുടര്‍ന്ന് അയാളെ ചോദ്യം ചെയ്യലിന് വിദേയമാക്കുകയും ചെയ്തു. പ്രതി ആദ്യം കുറ്റം എതിര്‍ത്തെങ്കിലും പിന്നീട പോലീസിനോട് സഹകരിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ ഒളിസങ്കേതവും ഇയാള്‍ കാണിച്ചു കൊടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.