പക്ഷിപ്പനി; സൗദിയിൽ നിന്നുള്ള കോഴി ഇറക്കുമതി യു എ ഇ നിരോധിച്ചു

ഇന്റർ നാഷണൽ ഡെസ്ക്‌ : സൗദിയിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനെത്തുടർന്ന് സൗദിയിൽ നിന്നുള്ള കോഴിയടക്കമുള്ള എല്ലാ പക്ഷികളുടെയും കോഴിമുട്ടയുടെയും ഇറക്കുമതി യു എ ഇ നിരോധിച്ചു.

അലങ്കാര പക്ഷികളുൾപ്പടെ എല്ലാ തരം പക്ഷികളുടെയും ഇറക്കുമതി നിരോധിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക്‌ മുംബാണു സൗദിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌.രോഗം പടരുന്നത് തടയാന്‍ ബള്‍ഗേറിയ പോലുളള രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഇറക്കുമതിയ്ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ H5N8.ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമാകും

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.