ഷാര്‍ജയിലെ സര്‍ക്കാര്‍ ജോലിക്കാർക്ക് ഒരു സന്തോഷ വാര്‍ത്ത

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സര്‍വീസിലെ സ്വദേശികളായ ജീവനക്കാര്‍ക്ക് പുതുവല്‍സരസമ്മാനമായി ശമ്ബളം വര്‍ധിപ്പിക്കാന്‍ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ ഷാര്‍ജയില്‍ പുതുക്കിയ നിരക്കില്‍ ശമ്ബളം ലഭിക്കും. ഇനി മുതല്‍ അടിസ്ഥാന ശമ്ബളം 18500 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 17,500 ദിര്‍ഹമായിരുന്നു. ആദ്യ ഗ്രേഡിലുള്ളവര്‍ക്ക് 30,500 ദിര്‍ഹം ശമ്ബളം ലഭിക്കും. അതില്‍ 21,375 അടിസ്ഥാന ശമ്ബളവും 7,125 ദിര്‍ഹം ജീവനക്കാര്‍ക്കുള്ള അലവന്‍സുമായിരിക്കും. ഫസ്റ്റ് ഗ്രേഡില്‍ തുടരുന്ന ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.

 

 

 

 

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിനായി മാറ്റിവയക്കുന്ന തുകയില്‍ 600 ദശലക്ഷം ദിര്‍ഹമിന്റെ വര്‍ധനവാണുണ്ടാവുക. എട്ടാം ഗ്രേഡിനു താഴെ വരുന്ന ശമ്ബളക്കാര്‍ക്ക് പുതിയ ശമ്ബള കേഡര്‍ ബാധകമായിരിക്കില്ല. ഇനിമുതല്‍ ഗ്രേഡ് എട്ടുവരെ അടിസ്ഥാനശമ്ബളത്തില്‍ മാറ്റമുണ്ടാവില്ല. ജീവനക്കാര്‍ ഒരേ തസ്തികയില്‍ ആറുവര്‍ഷം പൂര്‍ത്തിയായാല്‍ ഗ്രേഡ് മാറ്റിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

എട്ടുവര്‍ഷത്തിനു താഴെയുള്ള എല്ലാ ഗ്രേഡുകളും റദ്ദാക്കപ്പെട്ടെങ്കിലും ഒരു ജീവനക്കാരന് പരമാവധി ആറു വര്‍ഷത്തേക്ക് ഒരേ ഗ്രേഡില്‍ തന്നെ തുടരാം.

 

 

 

 

2,000 ദിര്‍ഹം സാമൂഹ്യ ഇന്‍ക്രിമെന്റും 600 രൂപ ശിശു അലവന്‍സും 300 ദിര്‍ഹം വാര്‍ഷിക ഇന്‍ക്രിമെന്റും അധികമായി ലഭിക്കും. രണ്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് 25,500 ദിര്‍ഹം, മൂന്നാം ഗ്രേഡ് ജീവനക്കാര്‍ക്ക് 26,500, നാലാം ഗ്രേഡിന് 25000, അഞ്ചാം ഗ്രേഡിന് 21,500, ആറാം ഗ്രേഡിന് 19,500, ഏഴാം ഗ്രേഡിന് 18,500, എട്ടാ ംഗ്രേഡിന് 17,500 ദിര്‍ഹം എന്നിങ്ങനെയാണ് ശമ്ബള നിരക്ക്. ശമ്ബളവര്‍ധനവിന് ആനുപാതികമായി സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ഡോ. ശൈഖ് സുല്‍ത്താന്റെ ഉത്തരവില്‍ വ്യക്തമാക്കിയതായി ഷാര്‍ജ മാനവവിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖാദിം അറിയിച്ചു.

Leave a Reply

Your email address will not be published.