സൗദിയില്‍ പക്ഷിപ്പനി ; പൗള്‍ട്രി ഇറക്കുമതിയ്ക്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ഭരണകൂടം

റിയാദ് : സൗദി അറേബ്യയില്‍ പക്ഷിപ്പനി പടരുന്നു.

പക്ഷിപ്പനി വ്യാപകമാകുന്ന വിവരം സ്ഥിരീകരിച്ചുവെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (OIE) അറിയിച്ചു.

റിയാദില്‍ 16000 താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് 14 പക്ഷികള്‍ രോഗം മൂലം ചത്തൊടുങ്ങി.

 

 

 

 

രോഗം പടരുന്നത് തടയാന്‍ ബള്‍ഗേറിയ പോലുളള രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഇറക്കുമതിയ്ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തി.

സമീപ വര്‍ഷങ്ങളില്‍ ലോകത്തുടനീളമുള്ള നിരവധി രാജ്യങ്ങളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു.

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ H5N8.ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും.

 

 

 

ഈ രോഗം മനുഷ്യരിലേയ്ക്കും പടരുന്നതാണ്. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്സോ വൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് ഈ അസുഖമുണ്ടാവാന്‍ കാരണം.

Leave a Reply

Your email address will not be published.