സൗദി; റോഡിലെ മഞ്ഞ വര കടക്കുന്നത്‌ ഇന്ന് മുതൽ പിടിക്കപ്പെടും

ജിദ്ദ :(www.gcctimes.com)ഇന്ന് മുതൽ റോഡുകളിലെ മഞ്ഞ വരക്കപ്പുറം വാഹനങ്ങൾ കടന്നാൽ‌ സൗദി റോഡ്‌ സുരക്ഷാ വിഭാഗം ആട്ടോമാറ്റിക്‌ ഉപകരണങ്ങൾ വഴി നിയമ ലംഘനം രേഖപ്പെടുത്തും.

ആദ്യ ഘട്ടത്തിൽ പ്രധാനപ്പെട്ട റോഡുകളിലാണു ആട്ടോമാറ്റിക്‌ ഉപകരണങ്ങൾ വഴി നിയമ ലംഘനം നിരീക്ഷിക്കുന്നത്‌ .
വൈകാതെ രാജ്യത്തെ മറ്റു റോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും.

വാഹനമോടിക്കുംബോൾ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവരെയും മൊബെയിൽ ഫോൺ ഉപയോഗിക്കുന്നവരെയും ക്യാമറ വഴി പിടി കൂടുന്നതിനു എല്ലാ സജ്ജീകരണങ്ങളും ട്രാഫിൿ വിഭാഗം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്‌.നിലവിൽ പരീക്ഷണാർത്ഥം ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും റിയാദിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനു ശേഷമായിരിക്കും ഇത്‌ മുഖേന പിഴ ഈടാക്കുക.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.