ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല; നിങ്ങളുടെ ഫോൺ ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഡിസംബര്‍ 31 മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.

‘ബ്ലാക്ക് ബെറി ഒഎസ്’, ‘ബ്ലാക്ക് ബെറി 10’, ‘വിന്‍ഡോസ് ഫോണ്‍ 8.0’ പ്ലാറ്റ്ഫോമുകളിലും മറ്റുചില പ്ലാറ്റ്ഫോമുകളിലും വാട്സ്‌ആപ്പ് 2017 ഡിസംബര്‍ 31 മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് എക്സ്പ്രസ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്സ്‌ആപ്പ് ഭാവിയില്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തതിനാലാണ് ഇവയെ ഒഴിവാക്കുന്നത്. മേല്‍പ്പറഞ്ഞ ഓ.എസിലുള്ള മൊബൈല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും പുതിയ ഓ.എസിലേക്ക് അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയ്ഡ് 4.0 , ഐ.ഓ.എസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8.1 ലേക്ക് മാറിയാല്‍ തുടര്‍ന്നും വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്ബനി പറഞ്ഞു.

നോക്കിയ എസ്40 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2018 ഡിസംബറിന് ശേഷം വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല. 2020 ഫെബ്രുവരി 1 ന് ശേഷം ആന്‍ഡ്രോയ്ഡ് 2.3.7 നും അതില്‍ താഴെയുമുള്ള ഫോണുകളിലും വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല.

Leave a Reply

Your email address will not be published.