യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം നാൾക്കു നാൾ വര്‍ധിക്കുന്നു

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 1.64 ലക്ഷം പേര്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തു.

ജനുവരി മുതല്‍ നവംബര്‍ വരെയുള്ള അപേക്ഷകരാണ് നടപടിക്രമങ്ങള്‍ക്കു ശേഷം ലൈസന്‍സുകള്‍ കൈപ്പറ്റിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ചു ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നവരുടെ എണ്ണം കൂടി.

ഇതിനനുസരിച്ച്‌ എമിറേറ്റുകളിലെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോള്‍ യുഎഇയില്‍ 33.94 ലക്ഷത്തിലധികം വാഹനങ്ങളുണ്ട്.

വാഹനപ്പെരുപ്പം 2015നെ അപേക്ഷിച്ച്‌ അഞ്ചു ശതമാനമാണ്. യുഎഇ യിലെ 45 ശതമാനം താമസക്കാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നാണ് കണക്ക്.

പതിനായിരം പേരില്‍ 14 എന്ന തോതിലാണ് വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 92768 ലൈസന്‍സുകള്‍ മാത്രമാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.