ഗുണങ്ങൾ പലത്​; ഉടന്‍ സ്വന്തമാക്കണം പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്​

പറ്റുമെങ്കില്‍ ഇന്നുതന്നെയെന്ന രൂപത്തില്‍ അത്ര ജാഗ്രതയോടെ എല്ലാ പ്രവാസികളും സ്വന്തമാക്കേണ്ടതാണ്​ നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്​. സര്‍ക്കാറി​​​​​​​െന്‍റ മറ്റ്​ എന്തൊക്ക സഹായപദ്ധതികള്‍ ഉണ്ടെങ്കിലും ഏറ്റവും ആകര്‍ഷകമായതും സ്വന്തമാക്കാന്‍ താരതമ്യേന എളുപ്പമുള്ളതുമാണ്​ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡെന്നാണ്​ ഇൗ രംഗത്ത്​ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്​. വിവിധ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായി ഇത്​ ഉപയോഗിക്കാന്‍ കഴിയും. 2008ലാണ്​ മറ്റ്​ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്കായി നോര്‍ക്ക തിരിച്ചറിയല്‍കാര്‍ഡ്​ പദ്ധതി നടപ്പാക്കുന്നത്​. കാര്‍ഡ്​ ഉടമകള്‍ക്ക്​ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്​ കമ്ബനിയുടെ രണ്ട്​ ലക്ഷം രൂപ വരെ ഇന്‍ഷ​ുറന്‍സ്​ കവറേജ്​ ലഭിക്കും എന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത.

അപകട മരണം, അപകടം മൂലം സംഭവിക്കുന്ന സ്​ഥിരമായതോ ഭാഗികമായതോ ആയ അംഗവൈകല്യം തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും. ഇന്‍ഷുറന്‍സ്​ കവറേജി​​​​​​​െന്‍റ പോളിസി നമ്ബര്‍ ഇൗ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യും. അപേക്ഷാരജിസ്​ട്രേഷന്‍ ഫീസ്​ 300 രൂപയാണ്​. വിദേശത്ത്​ ആറുമാസത്തിലധികം ജോലിചെയ്യുകയോ റസിഡന്‍റ്​്​ പെര്‍മിറ്റ്​ നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ്​ തികഞ്ഞ ആര്‍ക്കും​ കാര്‍ഡിന്​ അപേക്ഷിക്കാം. അപേക്ഷാഫോം പഞ്ചായത്ത്​, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവ വഴി ലഭിക്കും. വിവിധ പ്രവാസിസംഘടനകള്‍ വഴിയും നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്​സി​​​​​​​െന്‍റയും ഒാഫിസുകളിലും www.norkaroots.net എന്ന വെബ്​​ൈസെറ്റിലും സൗജന്യമായി ഫോറം ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്​പോര്‍ട്ടി​​​​​​​െന്‍റ പകര്‍പ്പ്​ -വിസ ഉള്‍പ്പെടെയുള്ളത്​, അതത്​ രാജ്യങ്ങളില്‍ നിലവിലുള്ള നിയമാനുസൃതമായ വിസ/തൊഴില്‍/താമസപെര്‍മിറ്റി​​​​​​​െന്‍റ പകര്‍പ്പ്​ എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. നേരില്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ 300 രൂപ. അല്ലെങ്കില്‍ 300രൂപയുടെ ഡിമാന്‍റ്​ ഡ്രാഫ്​റ്റ്​ (ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫിസര്‍, നോര്‍ക്ക റൂട്ട്​സ്​ എന്ന പേരില്‍ അതത്​ മേഖലാ ആസ്​ഥാനത്ത്​ മാറാവുന്നത്​) വേണം.

ഇവയും പൂരിപ്പിച്ച അപേക്ഷയും സഹിതം അപേക്ഷകനോ, അയാളു​െട അഭാവത്തില്‍ കുടുംബാംഗമോ അതത്​ മേഖലാ ഒാഫിസില്‍ തപാല്‍ വഴിയോ നേരി​േട്ടാ നല്‍കുകയാണ്​ വേണ്ടത്​. അപേക്ഷാ ഫോറത്തില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെന്ന്​ അതത്​ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ നാട്ടിലുള്ള വാര്‍ഡ്​ അംഗം, കൗണ്‍സിലര്‍, പഞ്ചായത്ത്​ പ്രസിഡന്‍റ്​, മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍, ഗസറ്റഡ്​ ഒാഫിസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യ​െപ്പടുത്തിയിരിക്കണം. അവരുടെ പേരോട്​കൂടിയ സീല്‍ പതിച്ച്‌​ ഒപ്പു​വെക്കുകയും വേണം. ഇതല്ലാതെ www.norkaroots.net എന്ന വെബ്​സൈറ്റിലൂടെ നേരിട്ടും അപേക്ഷ നല്‍കാനാകും. പരമാവധി മൂന്ന്​വര്‍ഷമാണ്​ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡി​​​​​​​െന്‍റ കാലാവധി. ഇത്​ കഴിഞ്ഞാല്‍ 300 രൂപ വീണ്ടും നല്‍കി മൂന്ന്​ വര്‍ഷത്തേക്ക്​ വീണ്ടും കാര്‍ഡ്​ പുതുക്കാനുമാകും. ഒാര്‍ക്കുക, പ്രവാസികളുമായി ബന്ധപ്പെട്ട ഏത്​ നടപടിക്രമങ്ങള്‍ക്കുമുള്ള ഒൗദ്യോഗിക രേഖയായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്​ മാറ്റുക എന്നതാണ്​ സര്‍ക്കാറി​​​​​​​െന്‍റ ലക്ഷ്യം.

സഹായവുമായി പ്രവാസി സംഘടനകള്‍
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധ​െപ്പട്ട സകല സഹായങ്ങളും ചെയ്യാന്‍ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട പ്രവാസി സംഘടനകള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്​. ഇവയുമായി ബന്ധപ്പെട്ടും അപേക്ഷ നല്‍കാം. (തുടരും)

തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രത്യേക സെല്ലുകള്‍ നോര്‍ക്ക തുറന്നിട്ടുണ്ട്​
തിരുവനന്തപുരം:
നോര്‍ക്ക റൂട്ട്​സ്​ ​െഎ.ഡി കാര്‍ഡ്​ സെല്‍
നോര്‍ക്ക സ​​​​​​െന്‍റര്‍, തൈക്കാട്​, തിരുവനന്തപുരം
ഫോണ്‍: 0471- 2329950.
ഇമെയില്‍: idcelltvm@norkaroots.net

എറണാകുളം : 
നോര്‍ക്ക റൂട്ട്​സ്​ ​െഎ.ഡി കാര്‍ഡ്​ സെല്‍
സര്‍ട്ടിഫിക്കറ്റ്​ ഒാതന്‍റിഫിക്കേഷന്‍ സ​​​​​​െന്‍റര്‍, ഡോര്‍ നമ്ബര്‍ 41/1313- B,
വി.എം കോംപ്ലക്​സ്​, സി.പി. ഉമ്മര്‍ റോഡ്​, എറണാകുളം.
ഫോണ്‍: 0484 2371830, 2371810
ഇമെയില്‍: idcellekm@norkaroots.net

കോഴിക്കോട്​:
​േനാര്‍ക്ക റൂട്ട്​സ്​ ​െഎ.ഡി കാര്‍ഡ്​ സെല്‍
സെകന്‍ഡ്​ ​േഫ്ലാര്‍, സാമോറിന്‍ സ്​ക്വയര്‍ ലിങ്​ റോഡ്​, കോഴിക്കോട്​.
ഫോണ്‍: 0495- 2304882, 2304885
ഇ മെയില്‍: idcellclt@norkaroots.net

• കാസര്‍കോഡ്​, കണ്ണൂര്‍, കോഴി​േക്കാട്​, മലപ്പുറം, വയനാട്​ ജില്ലക്കാര്‍ കോഴിക്കോട്​ സെല്ലിലാണ്​ അപേക്ഷ നല്‍കേണ്ടത്​.
• തൃശൂര്‍, എറണാകുളം, പാലക്കാട്​, കോട്ടയം, ഇടുക്കി ജില്ലക്കാര്‍ എറണാകുളം സെല്ലുമായാണ്​ ബന്ധ​പ്പെടേണ്ടത്​.
• ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ളവര്‍ തിരുവനന്തപുരം സെല്ലുമായി ബന്ധപ്പെട്ടാണ്​ കാര്യങ്ങള്‍ ചെയ്യേണ്ടത്​.

Leave a Reply

Your email address will not be published.