ഇഖാമ ഫീസും ലെവിയും തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നവർക്ക്‌ പിഴ

റിയാദ്‌ : ഇഖാമ, റി എന്റ്രി , ലെവി തുടങ്ങിയ ഫീസുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നവർക്ക്‌ 10,000 റിയാൽ പിഴ ചുമത്തും.

ഇഖാമ , റി എന്റ്രി , ലെവി തുടങ്ങിയ ഫീസുകൾ നൽകേണ്ടത്‌ തൊഴിലുടമയുടെ ബാധ്യതയാണു. അത്‌ തൊഴിലാളിയിൽ നിന്ന് ഈടാക്കൽ അനുവദിനീയമല്ല.

പിഴകളും ശിക്ഷയും ലഭിക്കുന്ന 67 തൊഴിൽ നിയമ ലംഘനങ്ങൾ നിർണ്ണയിച്ച്‌ തൊഴിൽ സാമൂഹിക വികസന വകുപ്പ്‌ മന്ത്രി ഡോ: അലി അൽഗഫീസ്‌ പുറത്ത്‌ വിട്ടു.

ഗവണ്മെന്റ്‌ സേവനങ്ങൾ ലഭിക്കുന്നതിനായി വ്യാജ വിവരങ്ങൾ നൽകുന്ന സ്പോൺസർമ്മാർക്ക്‌ 25,000 റിയാൽ പിഴ ലഭിക്കും.

തൊഴിലാളിയുടെ പേരു വിവരങ്ങൾ,ശംബളം,തൊഴിലാളിക്ക്‌ നിയമ ലംഘനം നടത്തിയതിനു പിഴ ലഭിച്ച രേഖകൾ ,അറ്റൻഡൻസ്‌ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകൾ സ്ഥാപനത്തിന്റെ പ്രധാന ഓഫീസിൽ സൂക്ഷിക്കാത്ത തൊഴിലുടമക്ക്‌ 5000 റിയാൽ പിഴ ലഭിക്കും

തൊഴിലാളിക്ക്‌ സർവീസ്‌ സർട്ടിഫിക്കറ്റ് നൽകാത്തവർക്കും തൊഴിലാളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർ ശങ്ങൾ സർ വീസ്‌ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാലും 5000 റിയാൽ പിഴ ലഭിക്കും.

വനിതാ ജീവനക്കാർ ഹിജാബ്‌ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ 1000 റിയാൽ പിഴ നൽകേണ്ടി വരും

1 thought on “ഇഖാമ ഫീസും ലെവിയും തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നവർക്ക്‌ പിഴ

 1. വിദേശികളുടെ മേല്‍നോട്ടത്തിലുള്ള സൗദി പെട്രോള്‍ സ്റ്റേഷനുകളില്‍ കൊടും തട്ടിപ്പ് . ജോലിക്കാര്‍ പോലും അറിയാതെ ..

  വിദേശികളുടെ മേല്‍നോട്ടത്തിലുള്ള സൗദി പെട്രോള്‍ സ്റ്റേഷനുകളില്‍ കൊടും ചതിയാണ് വര്‍ഷങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത് . ഇന്ധനത്തിന് വില വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ നേരിടുന്ന തട്ടിപ്പും അതിന്‍റെ അളവും ക്രമേണ വര്‍ധിക്കുന്നു . സൗദിയില്‍ നിലവിലുള്ള രണ്ടു വിഭാഗം ഇന്ധനങ്ങള്‍ ചുവപ്പും പച്ചയുമാണ് . ഭൂരിഭാഗം പെട്രോള്‍ സ്റ്റേഷനുകളിലും ചുവപ്പ് പെട്രോള്‍ വില്‍ക്കുന്നത് വെറും നൂറു ഗ്രാം മാത്രമുള്ള ചുവന്ന പൊടി ചേര്‍ത്ത പച്ച പെട്രോള്‍ ആണ്. ഇത് പെട്രോള്‍ ടാങ്കില്‍ ഇറക്കുമ്പോള്‍ തന്നെ അതില്‍ കലര്‍ത്തി ലീഡര്‍മാരുടെ നിര്‍ദേശപ്രകാരം ചുവപ്പാക്കി മാറ്റുന്നു. ഇതാണ് ഇരട്ടിയിലേറെ വില കൊടുത്തു വാഹനങ്ങളില്‍ നിറക്കുന്ന ചുവപ്പ് പെട്രോള്‍ . ഈ തട്ടിപ്പില്‍ എല്ലാ രാജ്യത്തു നിന്നുള്ള വിദേശി ബിനാമി ബിസിനസ്കാരും ഒപ്പത്തിനൊപ്പം കഴിവുതെളിയിച്ചവരാണ്.

  അളവില്‍ കുറവ് വരുത്തിക്കൊണ്ട് ലാഭം കൊയ്യുന്ന തട്ടിപ്പാണ് മറ്റൊരു രീതി. ഏകദേശം ഓരോ പത്തു ലിറ്ററിലും അര ലിറ്റര്‍ വരെ കുറവ് വരുത്തുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് . പഴയ മോഡല്‍ മെഷിനുകളില്‍ (ഡിജിറ്റല്‍ അല്ലാത്തവ ) ചെറിയ പല്‍ച്ചക്രങ്ങള്‍ മാറ്റിവെച്ചും , ഡിജിറ്റല്‍ മോഡലുകളില്‍ ചെറിയ താക്കോല്‍ ഉപയോകിച്ച് ലോക്ക് തുറന്നു പ്രോഗ്രാം സെറ്റിംഗ്സ് വ്യത്യാസപ്പെടുതിയും ആണ് ഇത് ചെയുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധനക്കായി വരുന്ന സമയത്ത് മെഷിനുകള്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തും റിമോട്ട് ഉപയോഗിച്ചും ഇത് കൃത്യമായ അളവിലേക്ക് മാറ്റുവാനും സാധിക്കുമാത്രേ .

  ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദേശികള്‍ നടത്തുന്ന ഇത്തരം ചതികള്‍ക്ക് ഇരയാകുന്നത് ഭൂരിഭാഗവും സ്വദേശികളാണ് . പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ വിദേശികള്‍ ഉധ്യോഗസ്തന്മാര്‍ക്ക് പണം വാരിയെറിയുമ്പോള്‍ അത് സ്വീകരിച്ചു തട്ടിപ്പ് തുടരാന്‍ അനുവദിക്കുന്നത് സ്വദേശി ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.
  നഫ്റ്റ് , അല്‍ ദ്രീസ്, പോലെയുള്ള കമ്പനികള്‍ നടത്തുന്ന പെട്രോള്‍ സ്റ്റേഷനുകളില്‍ കൃത്യമായ ഗുണത്തിലും അളവിലും ഇന്ധനം ലഭിക്കുന്നതാണ് തട്ടിപ്പില്‍ സംശയം തോന്നിയിട്ടുള്ള സ്വദേശികള്‍ക്ക് ഏക ആശ്വാസം. സ്വദേശികള്‍ ഇത്തരം സംശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവിടെ നിന്ന് മാറാതെ തന്നെ പരിശോധന ഉധ്യോഗസ്തരെ വിളിച്ചു വരുത്തി വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നതോടൊപ്പം പരിശോധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിച്ചാല്‍ ഇതിനു ചെറിയ ആശ്വാസം പ്രതീക്ഷിക്കാം..
  ഇന്ത്യയിലും പലയിടത്തും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പിടിക്കപ്പെട്ടിടുണ്ടെന്നാണ് പുതിയ വിവരം .(Translated from SAUDI NEWS)
  أسوأ الاحتيال في محطات البنزين السعودية تحت إشراف خارجي. حتى العمال لا يعرفون حتى ..

  وكانت محطات البنزين السعودية تحت الرقابة الخارجية تجوب منذ سنوات. زيادة أسعار الوقود، والاحتيال وكمية من العملاء تتزايد تدريجيا. الفصيلان الموجودان في السعودية هما الأحمر والأخضر. في معظم محطات البنزين، البنزين الأحمر هو مجرد مائة غرام من البنزين الأخضر المحمر. عندما يتم تسليمها في خزان البنزين، سيتم إعادة توجيه مختلطة باللون الأحمر من قبل القادة. هذا هو البنزين الأحمر، الذي يكلف أكثر من مرتين. في هذا الاحتيال، كان رجل الأعمال البنامي أجنبي من جميع أنحاء البلاد قادرة على العمل مع بعضها البعض.

  وهناك طريقة أخرى لتقليل كمية الغش. وقد تم تحديد كل 10 لتر تقريبا كمحطات وقود تقل عن نصف لتر. وهي مصممة لتحل محل السجاد الصغيرة في آلات الطراز القديم (غير الرقمية) واستخدام مفتاح صغير في النماذج الرقمية وقفل البرنامج وتغيير الإعدادات. عندما يأتي الضباط للتفتيش، ويمكن إعادة تشغيل الجهاز وإزالة لمستويات الصحيح.

  ومعظم حالات الانتحار هذه هي رعايا أجانب بمساعدة التكنولوجيات الحديثة. ومن الحقائق المروعة الأخرى أن المغتربين سيحصلون على المال عندما يصادفون في الامتحان.
  والإغاثة الوحيدة للسكان الأصليين الذين يشتبهون في الاحتيال تزود وقود البنزين الدقيق والدقيق في محطات البنزين التي تديرها شركات مثل نافت و ألتريس. إذا كان المهاجر يطلب مثل هذه الأسئلة، يمكنك التحقق من تسجيل الفيديو مع مسجل الفيديو ويأتي إلى الناس وانتظر بعض الإغاثة.
  المعرفة الجديدة هي أن هذا الاحتيال قد تم القبض عليه في الهند وأماكن أخرى.
  (أخبار من الأخبار السعودية)

Leave a Reply

Your email address will not be published.