ഒട്ടകങ്ങൾക്ക്‌ ഇലക്ട്രോണിക്‌ ചിപ്പ്‌ വെയ്ക്കാൻ ആവശ്യപ്പെടും

റിയാദ്‌: ഒട്ടകങ്ങൾക്ക്‌ ഇലക്ട്രോണിക്‌ ചിപ്പ്‌ വെയ്ക്കാൻ ഉടമസ്ഥരെ നിർബന്ധിക്കാൻ സൗദി മന്ത്രി സഭ തീരുമാനിച്ചു.

പരിസ്ഥിതി മന്ത്രാലയത്തിൽ മൃഗങ്ങളുടെ വിവരങ്ങൾ ആധുനിക രീതിയിൽ സൂക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണു ഇത്‌ ചെയ്യുക.

അലഞ്ഞ്‌ തിരിയുന്ന ഒട്ടകങ്ങൾ പ്രധാന റോഡുകളിൽ പ്രവേശിക്കുന്നത്‌ വലിയ അപകടങ്ങൾക്ക്‌ കാരണമാകാറുണ്ട്‌.

 

 

അലഞ്ഞ്‌ തിരിയുന്ന ഒട്ടകങ്ങളും മറ്റു മൃഗങ്ങളും ഹൈവേകളിൽ ധാരാളമായി കാണപ്പെടുന്നതിനെക്കുറിച്ച്‌ ചർച്ച ഉയർന്നതിനെത്തുടർന്നാണു ഈ തീരുമാനം.

റിയാദ്‌ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിലാണു മന്ത്രിസഭാ യോഗം ചേർന്നത്‌.