വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗം ;കാമറ പിടി കൂടുന്നത്‌ ഈ രീതികളിൽ ..!!

ജിദ്ദ : വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ ചെയ്‌താൽ ആട്ടോമാറ്റിക് കാമറകൾ വഴി നിയമ ലംഘനം രേഖപ്പെടുത്തുന്ന സിസ്റ്റം ആരംഭിക്കാൻ 5 ദിവസം ബാക്കി നിൽക്കെ ഏതൊക്കെ രീതികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ വരുമെന്നും പിഴ വരില്ലെന്നുമുള്ള വിവരങ്ങൾ ട്രാഫിക് ഡിപാർട്ട്മെന്റ് ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചു.

ഡ്രൈവിംഗിനിടെ സ്പീക്കർ ഉപയോഗിച്ച് മൊബൈൽ ഫോണിൽ സംസാരിച്ചാൽ നിയമ ലംഘനമാകില്ല.പക്ഷെ മൊബൈലിൽ പിടിക്കാൻ പാടില്ല.

മൊബൈലിൽ ടച്ച് ചെയ്യാതെ ബ്ളൂ ടൂത്ത് ഹെഡ് ഫോൺ വഴിയും വയർഡ് ഹെഡ്ഫോൺ വഴിയും സംസാരിച്ചാലും നിയമ ലംഘനമാകും. ഡ്രൈവിംഗിനിടെ മറ്റു കാര്യങ്ങളിൽ വ്യാപൃതനായി എന്ന കുറ്റമാണു അവിടെ സംഭവിക്കുക.

 

 

ഓട്ടോമാറ്റിക് കാമറകൾ വഴി സീറ്റ് ബെൽറ്റ്, മൊബൈൽ നിയമ ലംഘനം രേഖപ്പെടുത്തുന്നത് ഒരാഴ്ച കൊണ്ട് ഔദ്യോഗികമായി ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.

ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കാമറ പരീക്ഷണാർത്ഥം പ്രവർത്തനം ആരംഭിച്ചിരുന്നു . എന്നാൽ പിഴ രേഖപ്പെടുത്തിയിരുന്നില്ല.