സൗദി റി എൻട്രി വിസ എക്സപയർ ആയാൽ എങ്ങനെ പുതുക്കാം..!!!

റിയാദ്‌: സൗദിയിൽ നിന്നും റി എൻട്രി വിസയിൽ പുറത്ത്‌ പോകുകയും വിസയിൽ അനുവദിച്ച കാലാവധിക്കുള്ളിൽ തിരികെ വരാതിരിക്കുകയും ചെയ്ത ആളുടെ റി എൻ ട്രി വിസാ കാലാവധി നീട്ടാൻ ഔദ്യോഗിക സംവിധാനങ്ങൾ ഉണ്ട്‌.

ആദ്യമായി വിസ കാലാവധി കഴിഞ്ഞയാൾക്ക്‌ കാലാവധി തീരാത്ത ഇഖാമ ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണു.

തൊഴിലുടമ തൊഴിലാളിയുടെ രാജ്യത്തെ സൗദി എംബസിയിലേക്കോ കോൻസുലേറ്റിലേക്കോ വിസ പുതുക്കാനുള്ള അപേക്ഷ (ലെറ്റർ)ഉണ്ടാക്കി ചേംബർ അറ്റസ്റ്റ്‌ ചെയ്ത്‌ ജവാസാത്തിൽ കൊടുക്കണം. ജവാസാത്ത്‌ അതിൽ അറ്റസ്റ്റ്‌ ചെയ്ത്‌ ഫോറിൻ മിനിസ്റ്റ്രി ഓഫീസിലേക്ക്‌ അറ്റസ്റ്റ്‌ ചെയ്യാൻ തരും.

ഫോറീൻ മിനിസ്റ്റ്രിയിൽ പോയി അറ്റസ്റ്റ്‌ ചെയ്ത പേപ്പർ വിദേശിയുടെ രാജ്യത്തെ സൗദി എംബസിയിൽ സമർപ്പിച്ചാൽ വിസ കാലാവധി നീട്ടിക്കിട്ടും.

മേൽപ്പറഞ്ഞതാണു കാലങ്ങളായി ചെയ്യുന്ന ഔദ്യോഗിക നടപടിക്രമം.

ഇത്‌ കൂടാതെ
ഫോറീൻ മിനിസ്റ്റ്രിയുടെ വെബ്‌ സൈറ്റായ www.mofa.gov.sa വഴിയും പുതുക്കാനുള്ള നടപടിക്രമങ്ങൾ ചെയ്യാൻ സാധിക്കും.

നേരത്തെ, ഇഖാമ ഡേറ്റ്‌ ഉണ്ടെങ്കിൽ വിസ എക്സ്പയർ ആയി 7 മാസത്തിനുള്ളിൽ വിസ നീട്ടിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ വിസ എക്സ്പയർ ആയി 2 മാസം കഴിഞ്ഞാൽ ഇഖാമയിൽ ഓട്ടോമാറ്റിക്‌ ആയി , ‘ പുറപ്പെട്ടു തിരിച്ച്‌ വന്നില്ല ‘ എന്ന സ്റ്റാറ്റസ്‌ ആകുമെന്ന് ജവാസാത്ത്‌ അടുത്ത്‌ അറിയിച്ചതിനാൽ പഴയ 7 മാസം പ്രായോഗികമാകാൻ സാദ്ധ്യതയില്ല. 2 മാസത്തിനുള്ളിൽ തന്നെ പുതുക്കേണ്ടി വരും