ഒ​മാ​നി​ലെ അ​ല്‍ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​വേ ​ഏ​പ്രി​ല്‍ അ​വ​സാ​നം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​​ക്കും

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ സു​പ്ര​ധാ​ന ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​യ അ​ല്‍ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ അ​വ​സാ​നി​ക്കു​ന്ന ഹ​ല്‍​ബാ​ന്‍ ഇ​ന്‍​റ​ര്‍​സെ​ക്​​ഷ​നി​ല്‍​നി​ന്ന്​ യു.​എ.​ഇ അ​തി​ര്‍​ത്തി​യാ​യ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ വ​രെ നീ​ളു​ന്ന​താ​ണ്​ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ. ആ​റു​ഘ​ട്ട​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം ഇ​തി​ന​കം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​​ എ​ക്​​സി​ബി​ഷ​ന്‍ സ​​െന്‍റ​റി​ല്‍ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ ഫു​തൈ​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രാ​ല​യ​ത്തി​​​െന്‍റ ഇൗ ​വ​ര്‍​ഷ​ത്തെ വി​വി​ധ വി​ക​സ​ന പ​രി​പാ​ടി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ടെ​ര്‍​മി​ന​ല്‍ ഇൗ​വ​ര്‍​ഷം ര​ണ്ടാം പ​കു​തി​യോ​ടെ തു​റ​ക്കു​മെ​ന്ന്​ മ​ന്ത്രി ഫു​തൈ​സി പ​റ​ഞ്ഞു. സൊ​ഹാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍​ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തും. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട്​ ചേ​ര്‍​ന്ന്​ എ​യ​ര്‍​പോ​ര്‍​ട്ട്​ ഫ്രീ​സോ​ണും ഷി​പ്പി​ങ്​ ഗ്രാ​മ​വും നി​ര്‍​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റു​സൈ​ല്‍-​ബി​ദ്​​​ബി​ദ്​ റോ​ഡ്​ ഇ​ര​ട്ടി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. അ​ല്‍ ശ​ര്‍​ഖി​യ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​​​െന്‍റ നാ​ലാം​ഘ​ട്ട​മാ​യ വാ​ദി അ​ല്‍ ഉ​ക്ക്​ റോ​ഡ്​ ഇൗ ​വ​ര്‍​ഷം തു​റ​ക്കും. ദി​ബ്ബ-​ലി​മ-​ക​സ​ബ്​ റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ന്​ ക​രാ​ര്‍ ന​ല്‍​കി. ദാ​ഹിറ ഗ​വ​ര്‍​ണ​റേ​റ്റി​നെ​യും സൊ​ഹാ​ര്‍ തു​റ​മു​ഖ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ര​ട്ട​പ്പാ​ത​യു​ടെ​യും ഇ​ബ്രി റി​ങ്​ റോ​ഡി​​​െന്‍റ​യും ക​രാ​ര്‍ ഇൗ ​വ​ര്‍​ഷം ന​ല്‍​കു​മെ​ന്നും ഫു​തൈ​സി പ​റ​ഞ്ഞു.

നി​ല​വി​ല്‍ 943 സ്​​ക്വ​യ​ര്‍ മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ്, ട​ണ​ല്‍ നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. 1.3 ശ​ത​കോ​ടി റി​യാ​ല്‍ ആ​ണ്​ ഇ​തി​ന്​ ചെ​ല​വ്. ഷി​നാ​സ്, ക​സ​ബ്​ തു​റ​മു​ഖ​ത്ത്​ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ര്‍​ക്ക്​ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സു​വൈ​ഖ്​ തു​റ​മു​ഖം വാ​ണി​ജ്യ തു​റ​മു​ഖ​മാ​യി പ​രി​വ​ര്‍​ത്തി​പ്പി​ക്കും. സൊ​ഹാ​ര്‍, സ​ലാ​ല തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യു​ള്ള ധാ​ത​ു ക​യ​റ്റു​മ​തി പ്ര​തി​വ​ര്‍​ഷം 15 മെ​ട്രി​ക്​ ട​ണ്‍ വീ​ത​മാ​യി ഉ​യ​ര്‍​ത്തും. തു​റ​മു​ഖ​ങ്ങ​ളു​ടെ ച​ര​ക്ക്​ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള ശേ​ഷി പ​ത്തു​ ശ​ത​മാ​ന​വും അ​തി​ന്​ മു​ക​ളി​ലു​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. തു​റ​മു​ഖ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും ഫ്രീ ​സോ​ണു​ക​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​നം നി​ല​വി​ല്‍ വ​രും. ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി വി​വി​ധ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ല്‍​വ​രു​ത്തു​െ​മ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.