ചെ​ല​വു​വ​ര്‍​ധ​ന​യും ക​ച്ച​വ​ട​മി​ല്ലാ​യ്​​മ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

 

മ​സ്​​ക​ത്ത്​: ചെ​ല​വു​വ​ര്‍​ധ​ന​യും ക​ച്ച​വ​ട​മി​ല്ലാ​യ്​​മ​യും റൂ​വി, മ​ത്ര മേ​ഖ​ല​യി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. റൂ​വി, മ​ത്ര മേ​ഖ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ ന​ല്ല ശ​ത​മാ​നം പേ​രും 25 ല​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി വ്യാ​പാ​ര​രം​ഗ​ത്തു​ള്ള​വ​രാ​ണ്​.

 

 

ഒ​രു​കാ​ല​ത്ത്​ മ​സ്​​ക​ത്തി​ലെ വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന റൂ​വി​യി​ല്‍ കൈ​നി​റ​യെ ക​ച്ച​വ​ടം ന​ട​ത്തി​യ​വ​ര്‍ ഇ​ന്ന്​ ദി​വ​സം കി​ട്ടു​ന്ന ചു​രു​ക്കം ഉ​പ​ഭോ​ക്​​താ​ക്ക​​ളെ കൊ​ണ്ടാ​ണ്​ നി​ല​നി​ന്നു​പോ​രു​ന്ന​ത്. വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്​ നേ​രി​യ​തോ​തി​ലെ​ങ്കി​ലും ആ​ളു​ക​ളെ​ത്തു​ന്ന​ത്​. പു​ത​പ്പ​ും പെ​ട്ടി​ക​ളും ബാ​ഗു​ക​ളും സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും റെ​ഡി​മെ​യ്​​ഡ്​ വ​സ്​​ത്ര​ങ്ങ​ളു​മൊ​ക്കെ വി​ല്‍​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ ക​ട​ക​ളാ​ണ്​ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബ്​ വ​രെ റൂ​വി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ സാ​ധ​ന​ങ്ങ​ളു​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ പ​ല ക​ട​ക​ളും മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​പ്പു​ക​ളാ​യി രൂ​പം പ്രാ​പി​ച്ചു. അ​പ്പോ​ഴും പി​ടി​ച്ചു​നി​ന്ന പ​ല ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കാ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്.

 

 

 

 

ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ വ​ര​വാ​ണ്​ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ വി​ന​യാ​യ​ത്. റൂ​വി മേ​ഖ​ല​യി​ല്‍ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ഇ​വ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​ര​വും ആ​രം​ഭി​ച്ചു. അ​ടു​ത്തി​ടെ വാ​ദീ ക​ബീ​റി​ല്‍ ഒ​രു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്​ പു​തു​താ​യി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ ഇൗ ​മ​ത്സ​ര​ത്തി​ന്​ വീ​റ്​ വ​ര്‍​ധി​ച്ച​ത്. ഒാ​ഫ​റു​ക​ള്‍ വ​ഴി സൗ​ന്ദ​ര്യ വ​ര്‍​ധ​ക​മ​ട​ക്ക​മു​ള്ള പ​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും ചെ​റു​കി​ട സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​കു​തി​വി​ല​ക്കാ​ണ്​ ഹൈ​പ്പ​റു​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. ക​മ്ബ​നി​ക​ളി​ല്‍​നി​ന്ന്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ മൊ​ത്ത​മാ​യെ​ടു​ത്ത്​ ക​ണ്ടെ​യ്​​ന​റു​ക​ള്‍ വ​ഴി ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക്​ കു​റ​ഞ്ഞ വി​ല​ക്ക്​ വി​ല്‍​പ​ന ന​ട​ത്താ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍, ഒ​മാ​നി​ലെ മൊ​ത്ത വ്യാ​പാ​രി​ക​ളി​ല്‍​നി​ന്നും ദു​ബൈ​യി​ല്‍​നി​ന്നും ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കു​​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക്​ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളോ​ട്​ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കാ​ത്ത സ്​​ഥി​തി​യാ​ണു​ള്ള​ത്​.
ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന വ​ലി​യ ശ​ത​മാ​നം ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ ചെ​റി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​പോ​ലും ഹൈ​പ്പ​റു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്.

അ​തി​​നി​ടെ, ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ല്‍ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ പ​ല ക​ട​ക​ള്‍​ക്കും വാ​ട​ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്​. മ​ത്ര​യി​ലാ​ണ്​ ഇൗ ​പ്ര​വ​ണ​ത ഏ​റെ​യും. വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​തു​മൂ​ല​മു​ള​ള പ്ര​യാ​സ​ങ്ങ​ള്‍ മ​ത്ര​യി​ല്‍ വ്യാ​പാ​രി​യാ​യ അ​ബ്​​ദു​ല്‍ അ​സീ​സ്​ ക​ണ്ട​ത്തി​ല്‍ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

വ്യാ​പാ​രം കു​റ​ഞ്ഞ​തോ​ടെ പ​ല​രും അ​ധി​ക തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം, മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ബോ​ര്‍​ഡു​ക​ളു​ടെ ലൈ​സ​ന്‍​സ്​ തു​ക വ​ര്‍​ധി​പ്പി​ച്ച​തും വ്യാ​പാ​രി​ക​​ള്‍​ക്ക്​ ക​ന​ത്ത പ്ര​ഹ​ര​മാ​യി. ബോ​ര്‍​ഡ്​ പു​തു​ക്ക​ല്‍ തു​ക വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ​ര്‍​ഷം തോ​റ​ും ഇ​തി​നും പ​ണം ക​ണ്ടെ​ത്തേ​ണ്ട പ്ര​യാ​സ​ത്തി​ലാ​ണ്​ വ്യാ​പാ​രി​ക​ള്‍. ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ മു​ന്നോ​ട്ടു​ള്ള വ​ഴി​യ​റി​യാ​തെ ആ​ശ​ങ്ക​പ്പെ​ട്ടു​ ക​ഴി​യു​ക​യാ​ണ് പ​ല​രും. 30ഉം 35 ​ഉം വ​ര്‍​ഷം ഒ​മാ​നി​ല്‍ ​സ്​​ഥി​ര​ജോ​ലി​ക്കാ​രാ​യ ഞ​ങ്ങ​ള്‍ ഇ​നി നാ​ട്ടി​ല്‍ പോ​യി​ട്ട്​ എ​ന്തു​ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന​ും ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു.