കെ.​ഒ.​സി​യി​ലെ ഉ​യ​ര്‍​ന്ന ശമ്പളം വാങ്ങുന്നവരിൽ പ​കു​തി​യി​ല​ധി​കം പേരും ഇ​ന്ത്യ​ക്കാ​ര്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ഓ​യി​ല്‍ ക​മ്ബ​നി​യി​ല്‍ 1000 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ ശ​മ്ബ​ളം വാ​ങ്ങു​ന്ന 1000ത്തോ​ളം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍.
പാ​ര്‍​ല​മ​​െന്‍റം​ഗ​ത്തി​​​െന്‍റ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം മ​ന്ത്രി ബ​ഖീ​ത്ത് അ​ല്‍ റ​ഷീ​ദ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​യ​ര്‍​ന്ന ശ​മ്ബ​ളം വാ​ങ്ങു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കു​വൈ​ത്ത്​ പെ​ട്രോ​ളി​യം മ​ന്ത്രി പാ​ര്‍​ല​മെ​​ന്‍​റി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു പ്ര​കാ​രം കു​വൈ​ത്ത് ഓ​യി​ല്‍ ക​മ്ബ​നി​യി​ല്‍ 1000 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ ശ​മ്ബ​ളം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 570 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. ഉ​യ​ര്‍​ന്ന ശ​മ്ബ​ളം വാ​ങ്ങു​ന്ന​വ​രി​ല്‍ 102 ഈ​ജി​പ്തു​കാ​രും 40 ക​നേ​ഡി​യ​ന്‍ പൗ​ര​ന്മാ​രും 35 ഫി​ലി​പ്പീ​നോ​ക​ളും ഉ​ള്‍​പ്പെ​ടും.
27ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പൗ​ര​ന്മാ​രും കെ.​ഒ.​സി​യി​ല്‍ 1000 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ ശ​മ്ബ​ള​മു​ള്ള​വ​രാ​ണ്.

ശ​മ്ബ​ള​ത്തി​ന് പു​റ​മെ ഫാ​മി​ലി വി​മാ​ന ടി​ക്ക​റ്റ്, ഹൗ​സി​ങ് അ​ല​വ​ന്‍​സ് ആ​രോ​ഗ്യ​പ​രി​ര​ക്ഷ, വാ​ഹ​നം, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ആ​നു​കൂ​ല്യം എ​ന്നി​വ ഇ​വ​ര്‍​ക്ക് ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി. അ​ഭി​ഭാ​ഷ​ക​ന്‍, ക​ണ്‍​സ​ല്‍​ട്ട​ന്‍​റ്, എ​ന്‍​ജി​നീ​യ​ര്‍, അ​ഡ്മി​നി​സ്​​ട്രേ​റ്റ​ര്‍ ത​സ്തി​ക​ക​ളി​ലാ​ണ് ഉ​യ​ര്‍​ന്ന വേ​ത​ന​ത്തി​ന് വി​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്.

അ​തേ​സ​മ​യം സെ​ക്ര​ട്ടേ​റി​യ​ല്‍ ത​സ്തി​ക​ക​ളി​ല്‍ കു​വൈ​ത്തി​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​നി​ല്‍ 12 എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 33 വി​ദേ​ശി​ക​ള്‍ ആ​ണ് 1000 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ ശ​മ്ബ​ളം വാ​ങ്ങു​ന്ന​ത്. ഇ​രു​ക​മ്ബ​നി​ക​ളി​ലെ​യും വി​ദേ​ശ ജീ​വ​ന​ക്കാ​രു​ടെ മാ​സ ശ​മ്ബ​ള​ത്തി​നാ​യി മാ​ത്രം 16 ല​ക്ഷം ദീ​നാ​ര്‍ ചെ​ല​വു​വ​രു​മെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.