ഖത്തർ പ്രശ്നം ആലോചിക്കാറില്ല ; പ്രിൻസ്‌ മുഹമ്മദ്‌ ബിൻ സൽമാൻ

ഇന്റർനാഷണൽ ഡെസ്ക്‌ : ഖത്തർ പ്രശ്നം ഒരു വിഷയമേ അല്ലെന്നും അത്‌ പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും സൗദിക്ക്‌ വിഷയമല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ബ്രിട്ടനിലേക്ക്‌ പോകും മുംബ്‌ കെയ്‌റോയിൽ മാധ്യമപ്രവർത്തകരോടാണു ഖത്തർ വിഷയത്തിൽ തന്റെ നിലപാട്‌ കിരീടാവകാശി പറഞ്ഞത്‌.

സൗദി വിദേശകാര്യ മന്ത്രാലയത്തിലെ 12 ആം ഗ്രേഡ്‌ ഉദ്യോഗസ്ഥരാണു ആ വിഷയം കൈകാര്യം ചെയ്യുന്നത്‌. സൗദിയിലെ ഏത്‌ മന്ത്രിക്കും പരിഹരിക്കാൻ മാത്രമുള്ള ഒരു വിഷയമേ അതുള്ളൂ. അത്‌ കൊണ്ട്‌ തന്നെ താനതിനു പ്രാധാന്യം കൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്തുമായി സഹകരിച്ച്‌ നിയോം പദ്ധതി പൂർത്തിയാക്കും.
പദ്ധതിക്ക്‌ ഈജിപ്ത്‌ അനുവദിക്കുന്ന സ്ഥലങ്ങളിലെ വൻ കിട നിർമ്മാണ പദ്ധതികളിൽ സൗദി മുതൽ മുടക്കും.അര ലക്ഷം കോടി ഡോളറാണു നിയോം പദ്ധതിയിൽ മുടക്കുന്നത്‌.

ഇറാൻ കടലാസു പുലിയാണു. സൗദിയിൽ ശിയാക്കളെ അടിച്ചമർത്തുന്നില്ല. ശിയാക്കൾ സൗദിയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും പ്രിൻസ്‌ പറഞ്ഞു.

ഈജിപ്ത്‌ സന്ദർശനത്തിനു ശേഷം മുഹമ്മദ്‌ ബിൻ സൽമാൻ ലണ്ടനിലെത്തി.

ബ്രിട്ടീഷ്‌ ഫോറിൻ സെക്രട്ടറി ബോറിസ്‌ ജോൻസൺ കിരീടാവകാശിയെ എയർപ്പോർട്ടിൽ സ്വീകരിച്ചു.

ബ്രിട്ടീഷ്‌ രാജ്ഞിയോടൊത്ത്‌ വിരുന്നിൽ പങ്കെടുക്കുന്ന രാജകുമാരൻ ബ്രീട്ടിഷ്‌ പ്രധാനമന്ത്രി തെരേസ മേയുമായി ചർച്ചകൾ നടത്തും.

യൂറോപ്യൻ യൂണുയനിൽ നിന്ന് വേറിട്ട ബ്രിട്ടനുമായി വിവിധ മേഖലകളിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനു ഈ സന്ദർശനം കാരണമാകും.

ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന നിരവധി കാര്യങ്ങളിൽ ചർച്ചകൾ നടക്കും.

ഭീകരവാദത്തിനെയും തീവ്രവാദത്തിനെയും ഇല്ലായ്മ ചെയ്യുക പ്രധാന ലക്ഷ്യമായി പ്രിൻസ്‌ കഴിഞ്ഞ ദിവസം ഈജിപ്തിൽ നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെ സ്വാഗതം ചെയ്ത്‌ കൊണ്ട്‌ ലണ്ടൻ സ്റ്റ്രീറ്റിലും വാഹനങ്ങളിലും രാജകുമാരന്റെ ചിത്രങ്ങൾ പതിച്ച വെൽക്കം ബാനറുകൾ പ്രത്യക്ഷ്യപ്പെട്ടത്‌ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണു.