സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ജോലി നഷ്ട്ടപ്പെടുന്ന വി​ദേ​ശി​ക​ള്‍ ആ​രൊ​ക്കെ​യെ​ന്ന്​ ജൂ​ലൈ മു​ത​ല്‍ അ​റി​യാം

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍​മേ​ഖ​ല​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന വി​ദേ​ശി​ക​ള്‍ ആ​രൊ​ക്കെ​യെ​ന്ന് നി​ശ്ച​യി​ക്ക​ല്‍ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ പൊ​തു​മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​വ​ത്​​ക​ര​ണം പൂ​ര്‍​ണ​മാ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​െന്‍റ​കൂ​ടി ഭാ​ഗ​മാ​യാ​ണി​ത്. സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക​പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഓ​രോ വ​കു​പ്പി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കേ​ണ്ട വി​ദേ​ശി​ക​ള്‍ എ​ത്ര​യാ​യി​രി​ക്ക​ണ​മെ​ന്ന​ത് സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ ഇ​തി​ന​കം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നാ​ണ് കൂ​ടു​ത​ല്‍ വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​ക. അ​ധ്യാ​പ​ക​രും അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രു​മാ​യി 1507 വി​ദേ​ശി​ക​ള്‍​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ വി​ദേ​ശി​ക​ളെ മാ​റ്റി​നി​ര്‍​ത്തു​ക ഔ​ഖാ​ഫ്-​ഇ​സ്​​ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നാ​ണ്. 436 വി​ദേ​ശ ജീ​വ​ന​ക്കാ​രെ​യാ​ണ് ഔ​ഖാ​ഫി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം (273), ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യം (158), പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം (40), വാ​ര്‍​ത്താ​വി​നി​മ​യം (35), കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി (70), സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ (20), വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം (11), പ്ര​തി​രോ​ധം (6), ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം (11), കാ​ര്‍​ഷി​ക-​മ​ത്സ്യ​വി​ഭ​വം (24) എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നും വ​കു​പ്പു​ക​ളി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച വി​ദേ​ശി​ക​ളു​ടെ എ​ണ്ണം.