അജ്മാനില്‍ ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് പ്രവാസികൾക്ക് പരുക്ക്

അജ്മാന്‍: ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് പ്രവാസി ജോലിക്കാര്‍ക്ക് പരുക്ക്. അജ്മാനിലെ അല്‍ ജുര്‍ഫ് വ്യവസായ മേഖലയിലാണ് സംഭവം. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച വിവരം ഡ്യൂട്ടി ഓഫീസര്‍ ആയിരുന്ന ക്യാപ്റ്റന്‍ അലി ഹസ്സന്‍ അല്‍ മര്‍സൂഖി ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത്. വെള്ളിയാഴ്ച 3.20 ഓടെയാണ് ഫോണ്‍ കോള്‍ എത്തിയത്.

തൊഴിലാളികളില്‍ ഒരാള്‍ സിലിണ്ടറിന്റെ പുറത്ത് ചൂട് ഉപയോഗിച്ച്‌ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഓഫീസര്‍ അറിയിച്ചത്. സംഭവത്തില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റുള്ള നാല് പേരുടെ പരുക്ക് നിസാരമാണെന്നും അദ്ദേഹം പറഞ്ഞു.