കുവൈറ്റില്‍ വന്‍ മദ്യ വേട്ട; രഹസ്യ അറകളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത് 

കുവൈറ്റ് : കുവൈറ്റില്‍ വന്‍ മദ്യ വേട്ട. രഹസ്യ അറകളില്‍ ഒളിപ്പിച്ച്‌ കടത്തിയ മദ്യമാണ് ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഒരു ഗള്‍ഫ് രാജ്യത്തു നിന്നും ഷുവൈക്ക് പോര്‍ട്ട് വഴി കുവൈറ്റിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മദ്യം പിടിച്ചെടുത്തത്.

സമീപകാലത്ത് കുവൈറ്റില്‍ നടന്ന ഏറ്റവും വലിയ മദ്യ വേട്ടയാണിത്. രാജ്യത്തെ ആഭ്യന്തര വിപണിയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണ് ഇതെന്ന് സംശയിക്കുന്നു .

ആസൂത്രിത നീക്കത്തിലൂടെ മദ്യ കടത്ത് പിടികൂടിയ ഉദ്യോഗസഥരെ അഭിനന്ദിച്ച്‌ മന്ത്രാലയവും രംഗത്ത് വന്നു . കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് മദ്യക്കടത്ത് തടയാന്‍ കാരണമെന്ന് മന്ത്രാലയം അഭിനന്ദിച്ചു .

രാജ്യത്തിന്റെ സുരക്ഷിതത്വം കാത്ത് സൂക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇത്തരം അനധികൃത വസ്തുക്കള്‍ രാജ്യത്തെത്തുന്നത് തടയാനായി ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ് – മന്ത്രാലയം വ്യക്തമാക്കി