മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കണമെങ്കിൽ ബിരുദം നിര്‍ബന്ധമാക്കി

കുവൈത്തിൽ മാനേജർ തസ്തികയിൽ നിയമനം ലഭിക്കാൻ ബിരുദം നിർബന്ധമാക്കി. ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു മാത്രം മാനേജർ തസ്തികയിലേക്ക് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മതിയെന്നാണ് നിർദേശം. പുതിയ തീരുമാനം മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിലാകുന്നത്.

മാൻ പവർ അതോറിറ്റി മേധാവി മുബാറക് അൽ ജാഫർ ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു മാത്രം മാനേജർ തസ്തികയിലേക്ക് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മതിയെന്നാണ് നിർദേശം. 2011 ജനുവരി ഒന്നിന് മുമ്പ് മാനേജർ തസ്തികയിൽ നിയമിക്കപ്പെട്ടവർക്ക് ഉത്തരവ് ബാധകമാകില്ല. പുതിയ തീരുമാനം മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിലാകുന്നത്.

അതിനിടെ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം കണക്കാക്കാൻ നടത്തുന്ന പഠനം ഈ വര്‍ഷം പൂർത്തിയാകുമെന്ന് മാൻപവർ ഗവണ്‍മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം അറിയിച്ചു. വിവിധ തസ്​തികകൾക്ക്​ അനുസരിച്ച്​ വ്യത്യസ്​തമായിരിക്കും സ്വദേശി അനുപാത നിരക്ക്​. സ്വദേശികൾക്ക്​ ഏറെ താൽപര്യമുള്ള തസ്​തികകളിൽ കൂടിയ നിരക്ക്​ നിശ്ചയിക്കു​മ്പോൾ ചില തസ്​തികകൾക്ക്​ ഇത്​ ഒരുശതമാനം മാത്രമാവും. രാജ്യത്ത് സ്വദേശി അനുപാതം കൃത്യമായി പാലിക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ മൂന്നിരട്ടിയാക്കി ഉയർത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.