മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കു​േമ്ബാള്‍ തൂക്കി നോക്കുന്ന പതിവ്​ എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു.  പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക. എയര്‍ ഇന്ത്യക്കു പുറമെ മറ്റു വിമാന കമ്പനികളും ഇതു പിന്തുടര്‍ന്നേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രാത്രി ദുബൈയില്‍ നടക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

ഇതി​​​​​െന്‍റ ഭാഗമായി മൃതദേഹം അയക്കാനുള്ള നിരക്ക് ഏകീകരിച്ചു. ഇതുസംബന്ധിച്ച്‌​ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ വലിയ പരാതിക്ക് വഴി വെച്ചിരുന്നു.

ഇത്​ സംബന്ധിച്ച്‌​ വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നു. കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനം നല്‍കിയിരുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇനി ഒരേ നിരക്ക് ആയിരിക്കും. നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കി വരുന്നത്. ഒരു കിലോക്ക് 15 ദിര്‍ഹം മുതല്‍ ഈ നിരക്ക് ബാധകമാണ്. എയര്‍ഇന്ത്യക്ക് പിന്നാലെ കൂടുതല്‍ വിമാന കമ്ബനികളും ഇതേ പാത പിന്‍തുടരുമെന്നാണ്​ സൂചന.