ഒരു വർഷത്തിനിടെ ഫൈനൽ എക്സിറ്റിൽ സൗദി വിട്ടവർ 12 ലക്ഷത്തോളം വിദേശികൾ…!!!

റിയാദ് : കഴിഞ്ഞ ഒരു വർഷത്തിനിടെ 11,86,449 പേർ ഫൈനൽ എക്സിറ്റ് വിസയിൽ സൗദി അറേബ്യയിൽ നിന്നും പുറത്ത് പോയെന്ന് പ്രമുഖ സൗദി ദിനപത്രം അൽ മദീന റിപ്പോർട്ട് ചെയ്യുന്നു.

ജവാസാത്തിന്റെ ഓൺലൈൻ പോർട്ടലുകളിൽ പെട്ട അബ്ഷിർ വഴി എക്സിറ്റ് നേടിയവർ 6,45,629 പേരും മറ്റൊരു പോർട്ടലായ മുഖീം വഴി 5,40,820 പേരും ഫൈൻൽ എക്സിറ്റ് നേടി.
ഇഷ്യൂ ചെയ്തവയിൽ 52,956 എക്സിറ്റ് വിസകൾ രണ്ട് പോർട്ടലുകളും വഴി ക്യാൻസൽ ചെയ്തിട്ടുമുണ്ട്.

അതേ സമയം 10,27,530 പുതിയ ഇഖാമകൾ ഈ കാലയളവിൽ ഇഷ്യൂ ചെയ്തിട്ടുണ്ട്.

7,231,572 റി എൻട്രി വിസകളാണു ഈ കാലയളവിൽ രണ്ട് പോർട്ടലുകളിലും കൂടെ ഇഷ്യൂ ചെയ്തത്.

38,679 തൊഴിലാളികൾ ഈ കാലയളവിൽ ഹുറൂബ്( ഒളിച്ചോടുക) ആയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

17,447 ഫാമിലി വിസിറ്റ് വിസകൾ ഈ കാലയളവിൽ ഇഷ്യൂ ചെയ്തപ്പോൾ 11,39,479 വിസിറ്റ് വിസകൾ പുതുക്കപ്പെട്ടിട്ടുണ്ട്.