കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ഗള്‍ഫ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റിനു കാറ്റിനു സാധ്യത

ദുബായ് : ഗള്‍ഫ് മേഖലയില്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഇന്നും അതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇത് സ്വാഭാവിക കാലാവസ്ഥാ വ്യതിയാനം മാത്രമാണെന്നും. തണുപ്പുകാലം മാറിയിട്ടില്ല, ഇന്നും നാളെയും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ അബ്ദുല്‍ അസീസ് അല്‍ ജാബിരി പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ യുഎഇയില്‍ പൊടിക്കാറ്റ് ഉണ്ടായിരുന്നു. ദുബായിലും ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും അന്തരീക്ഷം മൂടിക്കെട്ടി. ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. ഉച്ചകഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം തെളിഞ്ഞു. അതേസമയം സൗദിയിലെ റിയാദ്, ദമാം എന്നിവിടങ്ങളിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.