സൗദിയില്‍ അഴിമതി അന്വേഷിയ്ക്കാന്‍ പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിയ്ക്കുന്നു

റിയാദ് : സൗദിയില്‍ അഴിമതി കേസുകള്‍ അന്വേഷിയ്ക്കാന്‍ പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിയ്ക്കുന്നു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ആണ് ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കിയത്.

സൗദി രാജാവിന്റെ ഉത്തരവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ കാര്യാലയ വക്താവാണ് പൊതുജനങ്ങളെ അറിയിച്ചത്. അഴിമതി തടയാനുള്ള നടപടികള്‍ വേഗത്തിലാക്കാനും അഴിമതിയെ കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിയ്ക്കാനും സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്.