സൗദി വ്യോമസേനയുടെ കരുത്ത്​ വര്‍ധിപ്പിക്കാന്‍ ഇനി ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളും

ജിദ്ദ: സൗദി വ്യോമസേനയുടെ കരുത്ത്​ വര്‍ധിപ്പിക്കാന്‍ ഇനി ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളും. 48 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രാഥമിക കരാറിന്​ അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാ​​െന്‍റ ബ്രിട്ടന്‍ സന്ദ​ര്‍ശനത്തില്‍ ധാരണയായി. ബ്രിട്ടീഷ്​ എയ്​റോസ്​പേസ്​ സിസ്​റ്റംസ്​ നിര്‍മിക്കുന്ന മാരകപ്രഹര ശേഷിയുള്ള ഇൗ ജെറ്റുകള്‍ക്കുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തില്‍ പുതിയൊരധ്യായം തുറക്കുന്നതാണ്​ അമീര്‍ മുഹമ്മദി​​െന്‍റ സന്ദര്‍ശനമെന്ന്​ ബ്രിട്ടീഷ്​ പ്രതിരോധ സെക്രട്ടറല ഗവിന്‍ വില്യംസണ്‍ സൂചിപ്പിച്ചു.

മധ്യപൂര്‍വേഷ്യയുടെ സുരക്ഷയും ബ്രിട്ടീഷ്​ എയ്​റോസ്​പേസ്​ രംഗത്ത്​ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതാണ്​ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 72 ടൈഫൂണ്‍ ജെറ്റുകള്‍ റോയല്‍ സൗദി എയര്‍ഫോഴ്​സി​​െന്‍റ നിരയിലുണ്ട്​. ഇരട്ട എന്‍ജിനോട്​ കൂടിയ ഇൗ വിവിധോദ്യോശ വിമാനം ആകാശയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഏറെ ഉപകരിക്കുന്നതാണ്​. സൗദിക്ക്​ പുറമേ, ബ്രിട്ടന്‍, ജര്‍മന്‍, ഇറ്റാലിയന്‍, സ്​പാനിഷ്​ വ്യോമസേനകളുടെ പക്കലും ടൈഫൂണുകളുണ്ട്​. 1994 ലാണ്​ ബ്രിട്ടീഷ്​ എയ്​റോസ്​പേസ്​ ഇൗ വിമാനം ആദ്യമായി അവതരിപ്പിച്ചത്​.