അല്‍അഹ്​സയില്‍ നിരത്തുകളില്‍ സീബ്ര ലൈനില്‍ പുതിയ പരീക്ഷണം

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ നിരത്തുകളില്‍ സീബ്ര ലൈനില്‍ പുതിയ പരീക്ഷണം. വിവിധ ലക്ഷ്യങ്ങളേ​ാടെ, ത്രിമാന രീതിയിലുള്ള സീബ്രലൈനുകളാണ്​ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റോഡുകളില്‍ വരയ്​ക്കുന്നത്​.

ചൂട്​, ജലം എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, വെളിച്ചം പ്രതിബിംബിപ്പിക്കുന്ന, ലോകനിലവാരത്തിലുള്ളവയാണ്​ ഇൗ സീബ്രലൈനുകളെന്ന്​ മുന്‍സിപ്പല്‍ കാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തെ പല പ്രധാന നഗരങ്ങളിലും ഇൗ തരം റോഡ്​ക്രോസിങ്​ സംവിധാനങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്​. സൗദിയില്‍ ഇതാദ്യമായാണ്​. വിജയകരമെന്ന്​ കണ്ടാല്‍ മറ്റുനഗരങ്ങളിലേക്ക്​ കൂടി ഇത്​ വ്യാപിപ്പിക്കും.