ഒമാനില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ്​ മരിച്ചു

മസ്​കത്ത്​: ഒമാനില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ്​ മരിച്ചു. തൊടുപുഴ കൊടുവേലില്‍ സ്വദേശി അഖില്‍ ജിയോര്‍ജിയോ മാത്യു (27) ആണ്​ മരിച്ചത്​. മസ്​കത്തില്‍ നിന്ന്​ അഞ്ഞൂറ്​ കിലോ മീറ്ററിലധികം ദൂരെ സലാല റോഡിലെ ഹൈമയില്‍ ചൊവ്വാഴ്​ച രാവിലെ 11.30ഒാടെയാണ്​ അപകടം നടന്നത്​.

മസ്​കത്തിലെ അല്‍ അദ്​റാക്​ കമ്ബനിയില്‍ ഇലക്​ട്രിക്കല്‍ പ്രൊജക്​ട്​ എഞ്ചിനീയറായിരുന്ന അഖിലും സഹപ്രവര്‍ത്തകനും ഹൈമക്കടുത്ത്​ നിമറിലെ കമ്ബനിയുടെ പ്രൊജക്​ട്​ സൈറ്റിലേക്ക്​ പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ ഒന്നിലധികം തവണ കരണം മറിഞ്ഞു. കൂടെ ഉണ്ടായിരുന്ന ആയാള്‍ക്ക്​ കാര്യമായ പരിക്കില്ല.

മരിച്ച നിലയിലാണ്​ അഖിലിനെ എത്തിച്ചതെന്ന്​ ആശുപത്രി അധികൃതര്‍ പറഞ്ഞു. 2015ലാണ്​ അഖില്‍ മസ്​കത്തില്‍ എത്തിയത്​.