കുവൈറ്റ് പൊതുമാപ്പ്; നാല്‍പത്തിനായിരത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തി

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഇത് വരെ പ്രയോജനപ്പെടുത്തിയത് 45000 പേര്‍. ഇതില്‍ 25000 പേര്‍ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു പോയവരും 20000 പേര്‍ തങ്ങളുടെ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തങ്ങുന്നവരുമാണ്.

ഏകദേശം ഒന്നര ലക്ഷം പേര്‍ കൃത്യമായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്നാണ് സൂചന. ജനുവരി 29 ന് ഒരുമാസത്തേക്ക് മാത്രം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു. ഏപ്രില്‍ 22 നാണ് കാലാവധി അവസാനിക്കുന്നത്.