സൗദിയിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ വ്യതിയാനം

റിയാദ്‌: അടുത്ത രണ്ട്‌ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ പൊടിക്കാറ്റ്‌ അനുഭവപ്പെടും.

റിയാദ്‌, ഈസ്റ്റേൺ പ്രൊവിൻസ്‌ ,ഖസീം തുടങ്ങിയ പ്രവിശ്യകളിൽ ആണു കാറ്റ്‌ അനുഭവിക്കുക. ജിസാൻ ,അസീർ ,അൽബഹാ ,മക്കയിലെ ഉയർന്ന മേഖലകൾ,മദീന , ഹായിൽ,ഖസീം, ഹഫർ ബാത്വിൻ,റിയാദിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകും

അൽജൗഫ്‌, ഹായിൽ, തബൂക്ക്‌, നോർത്തേൺ ബോഡർ എന്നിവിടങ്ങളിൽ താപ നില കുറയും.