ഇഖാമ പുതുക്കാൻ മൂന്ന് തവണ വൈകിയാൽ …!!!!!

റിയാദ് : ഇഖാമ പുതുക്കാതെ തുടർച്ചയായി വൈകുന്നത് പതിവാക്കുന്നവർക്ക് ജവാസാത്ത് മുന്നറിയിപ്പ് നൽകി .

ആദ്യ തവണ ഇഖാമ പുതുക്കാൻ വൈകിയാൽ 500 റിയാലാണ് തൊഴിലുടമക്ക് പിഴ ലഭിക്കുക . രണ്ടാമത്തെ തവണയും പുതുക്കാൻ വൈകിയാൽ 1000 റിയാൽ പിഴ അടക്കണം . മൂന്നാം തവണയും വൈകിയാൽ തൊഴിലാളിയെ നാട് കടത്തും എന്നാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലാണു ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്. നേരത്തെ എത്ര തവണ വൈകിയാലും പുതുക്കുംബോൾ അതിനനുസരിച്ചുള്ള പിഴ അടച്ചാൽ മതിയായിരുന്നു.

എന്നാൽ പുതിയ അറിയിപ്പ് പ്രകാരം മൂന്നാം തവണയും പുതുക്കാൻ വൈകുന്ന തൊഴിലാളിയെ നാട് കടത്താനാണു അധികൃതരുടെ തീരുമാനം.

സമയത്തിനു തന്നെ ഇഖാമകൾ പുതുക്കിയെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.