നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ

ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ച്‌ നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ. 50% വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 20 മുതല്‍ അടുത്തമാസം 20 വരെയാണ് ഇത് ലഭ്യമാകുക.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയിട്ടുണ്ട്.

 ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ചു യുഎഇ വിപണിയില്‍ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സന്തോഷ ദിനമായി ആചരിക്കുന്ന 20 മുതല്‍ അടുത്തമാസം 20 വരെയാണിത്. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയതായി സാമ്ബത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. ഗള്‍ഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി വിപണികളില്‍ ഈ മാസം ഒന്നുമുതല്‍ പല സാധനങ്ങള്‍ക്കും വിലകുറച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 51 ദിവസം വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും. സഹകരണസ്ഥാപനങ്ങള്‍, കാര്‍ഫോര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയെല്ലാം ഒരുമാസത്തെ വിലക്കുറവ് വില്‍പനയുടെ ഭാഗമാകും.