മദ്യപിച്ച്‌​ മെട്രോ ട്രെയിനില്‍ കയറി സ്​ത്രീയെ ഉപദ്രവിച്ച ഇന്ത്യക്കാരനെ പിടികൂടി

ദുബൈ: മദ്യപിച്ച്‌​ മെട്രോ ട്രെയിനില്‍ കയറി യാത്രക്കാരിയുടെ ദേഹത്ത്​ കൈവെച്ച ഇന്ത്യക്കാരനെ പിടികൂടി. കഴിഞ്ഞ മാസം വാല​ൈന്‍റന്‍ ദിനത്തില്‍ രാത്രി 10.15 നാണ്​ സംഭവം. സെയില്‍സ്​മാനായി ജോലി ​േനാക്കുന്ന ഇയാള്‍ക്ക്​ 38 വയസുണ്ട്​. 27 വയസുള്ള ഇന്ത്യക്കാരിയാണ്​ പരാതി നല്‍കിയത്​.

തൊട്ടടുത്ത സീറ്റിലിരുന്ന സ്​ത്രീയെയാണ്​ അപമാനിക്കാന്‍ ശ്രമിച്ചത്​. ലൈസന്‍സില്ലാതെ മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്​. കോടതിയില്‍ ചൊവ്വാഴ്​ച ആംഭിച്ച വിചാരണയില്‍ ഇയാള്‍ കുറ്റം നിക്ഷേധിച്ചു.


അബദ്ധത്തില്‍ സ്​ത്രീയുടെ മേല്‍ കൈ തട്ടിയതാണെന്നായിരുന്നു ഇയാളുടെ വാദം. യുവതി പൊലീസിനെ വിളിച്ചപ്പോള്‍ ഇയാള്‍ രണ്ടുതവണ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിവേഗമെത്തിയ പൊലീസി​​െന്‍റ പിടിയില്‍ പെട്ടു. തുടര്‍ന്ന്​ ക്ഷമ പറഞ്ഞുവെങ്കിലും യുവതി പരാതിയില്‍ ഉറച്ചു നിന്നു. കേസില്‍ ഇൗ മാസം 27 ന്​ വിധി പറയും.