സൗദി നാഷണൽ അഡ്രസ്‌ അപ്ഡേറ്റ്‌ ചെയ്യാത്ത ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിക്കില്ല!!!

റിയാദ്‌: നാഷണൽ അഡ്രസ്‌ അപ്ഡേറ്റ്‌ ചെയ്യാത്തവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് സൗദി ബാങ്കിംഗ്‌ അവെർനസ്‌ കമ്മിറ്റി അറിയിച്ചു. നാഷണൽ അഡ്രസ്‌ അപ്ഡേറ്റ്‌ ചെയ്യാത്തവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ ഏപ്രിൽ 14 നു മരവിപ്പിക്കും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്ക്‌ നാഷണൽ അഡ്രസ്‌ ഏപ്രിൽ 14നു മുംബ്‌ അപ്ഡേറ്റ്‌ ചെയ്യാൻ നിർബന്ധിച്ച്‌ കൊണ്ട്‌ മെസ്സേജുകളും അയച്ചിരുന്നു.

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്ട്രേഷന്‍ നേടി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്ക്‌ മെസ്സേജുകളും അയച്ചിരുന്നു. നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്ട്രേഷന്‍ നേടുന്നതിന് കെട്ടിട നമ്ബര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, പട്ടണത്തിന്റെ പേര്, പോസ്റ്റല്‍ കോഡ്, ഫോണ്‍ നമ്ബര്‍ എന്നിവ ആവശ്യമാണ്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബരാണ് അഡ്രസ് രജിസ്ട്രേഷന് ആവശ്യമുളളത്. ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബ്ശിറില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്ബരിലാണ് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

അതേ സമയം ഉപഭോക്താക്കളെ നാഷണൽ അഡ്രസ്‌ അപ്ഡേറ്റ്‌ ചെയ്യാൻ പ്രേരിപ്പിക്കുന്ന മെസ്സേജുകൾ ഇനിയും ബാങ്കുകൾ അയച്ച്‌ കൊണ്ടിരിക്കുമെന്ന് ബാങ്കിംഗ്‌ അവയർനസ്‌ കമ്മിറ്റി അറിയിച്ചു.
ബാങ്കുകളുടെ പുതിയ സർവ്വീസുകൾ ഉപഭോക്താക്കളിലേക്ക്‌ യഥാ സമയം എത്തിക്കുന്നതിനും ബാങ്കിംഗ്‌ റിലേഷൻഷിപ്പ്‌ എളുപ്പമാക്കുന്നതിനും വേണ്ടിയാണിത്‌.