ഇറാനെതിരെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സൗദി കിരീടാവകാശി ​മുഹമ്മദ്​ ബിന്‍ സല്‍മാന്‍!!!

പത്തു വര്‍ഷത്തിനുള്ളില്‍ ഇറാനെതിരെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സൗദി കിരീടാവകാശി ​മുഹമ്മദ്​ ബിന്‍ സല്‍മാന്‍. യുദ്ധം ഒഴിവാക്കാന്‍ ഇറാനെ നിയന്ത്രിക്കണമെന്നും അദ്ദേഹം ​ പറഞ്ഞു. വാള്‍സ്ട്രീറ്റ്​ ജേണലിന്​ നല്‍കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്.

യുദ്ധം ഒഴിവാക്കാന്‍ രാജ്യാന്തര സമൂഹം ഇറാനുമേല്‍ സാമ്ബത്തിക, രാഷ്​ട്രീയ സമ്മര്‍ദ്ദം ശക്തിപ്പെടുത്തണമെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇറാനുമേല്‍ കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തണം. അത്​ അവര്‍ക്ക്​ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. യുദ്ധം ഒഴിവാക്കാനാണ്​ സൌദി ശ്രമിക്കുന്നത്​.

ഈ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഇറാനുമായി അടുത്ത 10 -15 വര്‍ഷത്തിനുള്ളില്‍ യുദ്ധമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്​. വാള്‍സ്​ട്രീറ്റ്​ ജേണലിന്​ നല്‍കിയ അഭിമുഖത്തില്‍ അമീര്‍ മുഹമ്മദ്​ പറഞ്ഞു. സൗദിക്കെതിരെ യമനിലെ ഹൂതികള്‍ക്ക്​ ഇറാന്‍ ആയുധങ്ങള്‍ നല്‍കുകയാണ്​. ഹൂതികളുടെ ആക്രമണങ്ങള്‍ ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്​. അവരുടെ സംവിധാനം തകരും മുമ്ബ്​ കഴിയുന്ന കാര്യങ്ങളൊക്കെ അവര്‍ ചെയ്യുകയാണ്​.