പൊടിക്കാറ്റ്‌ ; 3 ഏരിയകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക്‌ നാളെ അവധി

അസീർ : പൊടിക്കാറ്റ്‌ ഉണ്ടാകുമെന്നതിനാൽ സൗദിയിലെ അസീർ പ്രവിശ്യയിലെ ബീഷ, തത്‌ലീത്‌‌,അൽ ഖർൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ- ഞായറാഴ്ച അവധിയായിരിക്കും.

അസീർ ഗവർണ്ണർ പ്രിൻസ്‌ ഫൈസൽ ബിൻ ഖാലിദ്‌ ആണു ഇത്‌ സംബന്ധിച്ച്‌ നിർദ്ദേശം നൽകിയത്‌.

സൗദിയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായ പൊടിക്കാറ്റ്‌ അനുഭവപ്പെട്ട്‌ കൊണ്ടിരിക്കുകയാണു


പൊടിക്കാറ്റിന്റെ ശക്തിയാൽ ദൂരക്കാഴ്ച തീരെ ഇല്ലാതാകുമെന്നതിനാൽ ആവശ്യമായ മുൻ കരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.