സൗദിയിൽ കൃഷിസ്ഥലത്ത് സ്ഥാപിച്ച മദ്യ നിർമ്മാണ ഫാക്ടറി കണ്ടെത്തി..!!!

 

ദമാം : ഖതീഫിലെ സഫ് വയിലെ ഒരു കൃഷിസ്ഥലത്ത് മദ്യ നിർമ്മാണ ഫാക്ടറി സ്ഥാപിച്ച വിദേശികളെ മുജാഹിദീൻ പട്രോൾ സംഘം പിടി കൂടി.

പിടിക്കപ്പെട്ട മൂന്ന് പ്രതികളും യമനി പൗരന്മാരാണു.

 

നിർമ്മിച്ച മദ്യങ്ങൾ വിതരണം ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്നതും പിടി കൂടി.

പിടിക്കപ്പെട്ട പ്രതികളെ സഫ് വ പോലിസിനു തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്.