ദുബായ്: കിണര്‍ കുഴിക്കുന്നതിനിടെ മണല്‍ക്കൂന തകര്‍ന്നുവീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. റാസ് അല്‍ ഖൈമ പോലീസ് സ്ഥലത്തെത്തിയാണ് 25 ഉം 28 ഉം വയസുള്ള ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അതേസമയം ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങണമെന്നും തങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും ബ്രിഗേഡിയര്‍ ഗാനിം അഹമ്മദ് ഗാനിം വ്യക്തമാക്കി.