സൗദി ആഭ്യന്തര മന്ത്രാലയത്തി​​​െന്‍റ അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ കമ്ബനികളെയും വാണിജ്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തി​​​െന്‍റ അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ കമ്ബനികളെയും വാണിജ്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി സംവിധാനം വികസിപ്പിച്ചു. പുതിയ സേവനത്തി​​​െന്‍റ ഉദ്ഘാടനം ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ് നിര്‍വഹിച്ചു. വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച അബ്ഷിര്‍ സേവനം ഇതോടെ കമ്ബനികള്‍ക്കും ലഭ്യമാവും.

അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ രജിസ്​റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ വിരല്‍തുമ്ബില്‍ ലഭിക്കുന്നതിനും സമയവും അധ്വാനവും ലാഭിക്കാനും ലക്ഷ്യമാക്കിയാണ് സേവനം വികസിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജോലിക്കാരുടെ പുതിയ ഇഖാമ എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, റീ-എന്‍ട്രി, എക്സിറ്റ് വിസകള്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം എന്നിവ അബ്ഷിര്‍ സേവനത്തില്‍ ലഭ്യമാകും.

കൂടാതെ സ്വദേികള്‍ക്കും തങ്ങളുടെ ഓണ്‍ലൈന്‍ ഓതറൈസേഷനും അബ്ഷിര്‍ വഴി രേഖപ്പെടുത്താം. ഒരാളുടെ പേരിലുള്ള വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ ഓതറൈസേഷന്‍ മതിയാവും.