ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ അര്‍ദ്ധ നഗ്ന ഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിച്ചവര്‍ അറസ്റ്റിലായി; അറസ്റ്റിലായവരിൽ മലയാളികളും

ദുബായ്: ദുബായ് ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ അര്‍ദ്ധ നഗ്ന ഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിച്ചവര്‍ അറസ്റ്റിലായി. മലയാളികളടക്കം 289 പേരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ലോക പ്രശസ്തമായ ജുമൈറാ കടലോരത്താണ് വിദേശികളടക്കമുള്ള സ്ത്രീകളുടെ പടമെടുത്തവര്‍ പിടിയിലായത്. ഇതില്‍ ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്. എഴുപത് വയസ്സു കഴിഞ്ഞവരടക്കമുള്ളവരാണ് പിടിയിലായത്.

ഇവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ബീച്ചില്‍ മോശമായി വസ്ത്രംധരിച്ചതിന്റെ പേരില്‍ 743 കേസുകളെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിവസ്ത്രം പോലുമില്ലാതെ കുളിച്ച 256 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇവിടുത്തെ ഭരണകൂടം കടുത്ത ശിക്ഷയാണ് നല്‍കുന്നത്.