വാഗ്ദത്ത ഭൂമിയില്‍ ജീവിക്കാന്‍ ഇസ്രയേലി പൗരന്മാര്‍ക്ക് അവകാശമുണ്ട് – സൗദി കിരീടാവകാശി

റിയാദ് : വാഗ്ദത്ത ഭൂമിയില്‍ ഇസ്രയേലി പൗരന്മാര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍. യുഎസ് മാസികയായ അറ്റ്ലാന്റിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും അവരുടെ ജന്മനാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷേ അതിന് ഒരു സമാധാന ഉടമ്ബടി ആവശ്യമാണെന്നും ജനങ്ങള്‍ തമ്മില്‍ സാധാരണ ബന്ധം തുടര്‍ന്നു പോകുന്നത് ഉറപ്പാക്കണമെന്നും സല്‍മാന്‍ പറയുകയുണ്ടായി. ജൂതന്മാര്‍ക്ക് അവരുടെ ജന്മനാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യ ഒരിക്കലും ജൂതന്മാര്‍ക്ക് എതിരല്ല. അമേരിക്കയില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ജൂതന്മാരെ സൗദി അറേബ്യയില്‍ കാണാന്‍ കഴിയും. എല്ലായിടത്തും ഉള്ളപോലെയുള്ള സാധാരണ പ്രശ്‌നങ്ങള്‍ മാത്രമാണ് സൗദിയില്‍ ഉള്ളതെന്നും മൊഹമ്മദ് ബിന്‍ സല്‍മാന്‍ പറയുകയുണ്ടായി.