ശാസ്ത്രം തോറ്റു കോഴി ജയിച്ചു; തലയില്ലാതെ ജീവിക്കുന്ന കോഴി

ജീവജാലങ്ങളുടെ ജീവന്റെ അടിസ്ഥാനം എന്നത് തലയാണ്. തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതമാണ് പലരേയും മരണത്തിലേക്ക് നയിക്കുന്നത്. മനുഷ്യന്‍ ആയാലും മൃഗങ്ങള്‍ ആയാലും തലയില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്.

തലയില്ലാതെ ജീവിക്കാന്‍ സാധിക്കും എന്ന് ഒരു കോഴി തെളിയിക്കുന്നു. താ​യ്‌ല​ന്‍​ഡി​ലെ റ​ച്ചാബു​രി പ്ര​വി​ശ്യ​യില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏവരേയും അമ്ബരപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. നൊ​പ്പൊങ് തി​താ​മോ എന്ന വ്യക്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

കോഴിയുടെ തല എങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമല്ല. കോഴിയെ സ്ഥലത്തെ സന്യാസിമാര്‍ ഏറ്റെടുത്ത് ​കോ​ഴി​ക്ക് സി​റി​ഞ്ചി​ലൂ​ടെ ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു.

സുപാകടി അരുണ്‍തോങ് എന്ന മൃഗഡോക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോഴിയുടെ പരിചരണം നടക്കുന്നത്.