സൗദിയില്‍ വിഷ ഉറുമ്ബു കടിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു

റിയാദ് :സൗദിയില്‍ വിഷ ഉറുമ്ബു കടിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കരുവാറ്റ ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. സംസ്‌കാരം പിന്നീട്. കഴിഞ്ഞ 19നാണ് വീടിനുള്ളില്‍ വച്ച്‌ വിഷ ഉറുമ്ബ് ഇവരെ കടിച്ചത്. ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

സൂസി ജെഫി (33)

അവിടെയുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില കൂടുതല്‍ വഷളാവുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ചൊവ്വ പുലര്‍ച്ചെ മരിച്ചു. സൗദിയില്‍ ജോലിയുള്ള ജഫിനൊപ്പമായിരുന്നു സൂസിയും മക്കളും. കഴിഞ്ഞ മാര്‍ച്ചിലാണ് സൂസി അവസാനമായി നാട്ടില്‍ എത്തിയത്. മക്കള്‍: ജോഹന്ന, ജോ.