സൗദി എണ്ണ കപ്പലിന് നേരെ ഹൂത്തി ആക്രമണം

ചെങ്കടലില്‍ സൗദി എണ്ണ കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം. ഹുദൈദ തുറമുഖ തീരത്ത് വെച്ചാണ് ആക്രമണം നടത്തിയത്.

ഹൂത്തികളും ഇറാനും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് സൗദി ആരോപിച്ചു.
സൗദി നാവിക സേനയുടെ സമയോചിത ഇടപെടൽ അക്രമത്തെ ചെറുത്ത് നിര്‍ത്താനായി.

കപ്പലിന് ചെറിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചു എന്നല്ലാതെ അപായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.