പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​

മ​സ്​​ക​ത്ത്​: റ​സ്​​റ്റാ​റ​ന്‍​റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും ആ​രോ​ഗ്യ, സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശി​ച്ചു.
ശു​ചി​ത്വ​ത്തി​ല്‍ ശ്ര​ദ്ധി​ക്കാ​ത്ത, പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​സ​ര​ഭ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​വ​ര്‍ ഉ​ട​ന്‍ ന​ഗ​ര​സ​ഭ​യെ വി​വ​ര​മ​റി​യി​ക്ക​ണം. ഇ​തി​ന്​ 1111 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്ബ​റോ, മ​സ്​​ക​ത്ത്​ ന​ഗ​സ​ഭ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ​െന്‍റ​റി​നെ​യോ ബ​ന്ധ​പ്പെ​ടാം. ന​ഗ​ര​സ​ഭ​യു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ മു​ഖേ​ന​യും പ​രാ​തി സ​മ​ര്‍​പ്പി​ക്കാം. ശു​ചി​ത്വം പാ​ലി​ക്കാ​ത്ത റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്ക്​ ക​ടി​ഞ്ഞാ​ണി​ടു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​തി​വു​ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം ത​ല​സ്​​ഥാ​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 848 കി​ലോ പ​ച്ച​ക്ക​റി​ക​ളും 310 കി​ലോ മ​ത്സ്യ അ​നു​ബ​ന്ധ ഉ​ല്‍​പ​ന്ന​ങ്ങ​ളും 462 കി​ലോ പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. അ​സാ​ന്മാ​ര്‍​ഗി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നു​ള്ള പ​തി​വു​ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ളെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ അ​ര്‍​ബ​ന്‍ ഇ​ന്‍​സ്​​പെ​ക്​​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ലു​ള്ള ഡി​പ്പാ​ര്‍​ട്ട്​​മ​െന്‍റ്​ ഒാ​ഫ്​ മാ​ര്‍​ക്ക​റ്റ്​ ​െറ​ഗു​ലേ​ഷ​​െന്‍റ കീ​ഴി​ലാ​ണ്​ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്. റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ല്‍ ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​രോ​ഗ്യ​നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഗ്രേ​ഡി​ങ്​ സ​​മ്ബ്ര​ദാ​യം ആ​രം​ഭി​ച്ചി​രു​ന്നു. പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, അ​ച്ചാ​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ കീ​ട​നാ​ശി​നി​യു​ടെ അ​ള​വ്​ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ‘പ്രോ ​ആ​ക്​​ടി​വ്​ ഫു​ഡ്​ സേ​ഫ്​​റ്റി ആ​ന്‍​ഡ്​ ഹെ​ല്‍​ത്ത്​ പ്രോ​ജ​ക്​​ടി​നും അ​ടു​ത്തി​ടെ ന​ഗ​ര​സ​ഭ തു​ട​ക്ക​മി​ട്ടി​രു​ന്നു.

വി​ദ​ഗ്​​ധ​ര്‍ ഭ​ക്ഷ​ണ​ശാ​ല​ക​ളും മ​റ്റും സ​ന്ദ​ര്‍​ശി​ച്ച്‌​ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​യു​ള്ള വി​വി​ര ശേ​ഖ​ര​ണ​വു​മാ​ണ്​ പു​തി​യ പ​ദ്ധ​തി കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. വി​ദേ​ശി​ക​ളാ​യ തെ​രു​വു​ ക​ച്ച​വ​ട​ക്കാ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍​നി​ന്ന്​ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​റ​ച്ചി​യും മ​ത്സ്യ​വും പു​ക​യി​ല​യും മ​റ്റും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍​ക്കെ​തി​രെ 15 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ന്‍​സി​ല്ലാ​തെ തി​ക​ച്ചും അ​നാ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടി​ലാ​യി​രു​ന്നു ഇ​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ അ​റി​യി​ച്ചു. ഇ​വ​ര്‍​ക്ക്​ വ​ലി​യ തു​ക പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.