റിയാദിൽ ശക്തമായ പൊടിക്കാറ്റും മഴയും

റിയാദ് : തലസ്ഥാനമായ റിയാദിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നു.

പൊടിയുടെ സാന്നിദ്ധ്യം ദൂരക്കാഴ്ചകളെ തീരെ കുറക്കുന്നതായി റിപ്പോർട്ട്.

മക്ക റിയാദ് പ്രവിശ്യകൾക്കിടയിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

റോഡിലെ ഇലക്ട്രോണിക് സ്ക്രീനുകളിൽ പൊടിക്കാറ്റ് ഉള്ളതിനാൽ മുന്നറിയിപ്പ് സന്ദേശങ്ങളും കാണാൻ സാധിക്കുന്നുണ്ട്.

നേരിയ തോതിൽ മഴ പെയ്യാനും തുടങ്ങിയിട്ടുണ്ട്