സ്വിറ്റ്സർലൻ്റാണെന്ന് കരുതണ്ട ; സൗദിയാണു…..!!!!!

അസീർ : അസീർ പ്രവിശ്യയിൽ ഇന്നലെ പെയ്ത ഐസ് മഴക്ക് ശേഷം എടുത്ത ആകാശ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണു.

സ്വിറ്റ്സർലൻ്റിലെ മഞ്ഞ് മൂടിയ സ്ഥലങ്ങളെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ സൗദി അറേബ്യയിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കാൻ അല്പം പ്രയാസപ്പെടും.

മഹായിൽ പ്രവിശ്യയിൽ പെട്ട അല്ലസ്മർ , അല്ലഹ്മർ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണു വൈറലായിരിക്കുന്നത്.

മറ്റു സമീപ പ്രദേശങ്ങളിലും മഞ്ഞ് വീഴ്ച അനുഭവപ്പെട്ടിരുന്നു.

ഏകദേശം 6 മണിക്കൂർ നേരമാണു മഞ്ഞ് മഴ പെയ്തത്.

ചിത്രങ്ങൾ സൊഷ്യൽ മീഡിയകളിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണു