സൗദിക്ക് നേരെ ഇന്നും മിസൈലാക്രമണം ……!!!!!!

ജിസാൻ : ജിസാനു നേരെ ഇന്ന് വീണ്ടും ഹൂത്തികൾ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട് .

സൗദി വ്യോമ പ്രതിരോധ സേന മിസൈൽ ആകാശത്ത് വെച്ച് തന്നെ തകർത്തു.

ജന വാസ കേന്ദ്രങ്ങൾക്ക് നേരെയാണു മിസൈൽ ലക്ഷ്യമാക്കിയിരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സമീപ ദിനങ്ങളിൽ തുടർച്ചയായി സൗദി പട്ടണങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണു.

നജ്രാനു നേരെയും റിയാദിനു നേരെയും ജിസാനു നേരെയും നേരത്തെ മിസൈലാക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സൗദി സേനയും സഖ്യ സേനയും അവയെല്ലാം തകർക്കുകയായിരുന്നു.